മുഝെ ഹിന്ദി മാലൂം .. ഉം ഉം.!!

IMG-20140918-WA0000

ഇത് ഒരു കേക്ക് ഉണ്ടാക്കിയ കഥയാണ്.. ഞാനല്ല! അങ്ങ് വടക്ക് ബോംബെ ഇൽ കിടക്കുന്ന ഒരു മാർവാഡി.!! പുള്ളി കേക്ക് ഉണ്ടാക്കിയാൽ എനിക്കെന്താന്നല്ലേ ?? കാര്യമുണ്ട്.! ആ കേക്ക് എനിക്ക് വേണ്ടി ആയിരുന്നു..!! ഒന്നും മനസിലായില്ല അല്ലെ..!!

ഞാൻ ജനിച്ചിട്ട്‌ 23 കൊല്ലം കഴിഞ്ഞപ്പ്പോൾ ഒരു വല്യ സംഭവം ഉണ്ടായി.. ഈ ചില ഉൽക്ക ഒക്കെ വീഴുമ്പോൾ പറയുന്ന പോലെ ആയുസ്സിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രതിഭാസം..!!

കുറച്ചു Build up ഒക്കെ കൊടുത്തു  എന്നെ ഉള്ളു.. സംഗതി വേറൊന്നും അല്ല.. എന്ടെ കല്യാണം.!! ഒരു ദിവസം നേരം വെളുത്തപ്പോൾ കൈയിൽ ഒരു മോതിരവും വീണു..!! അങ്ങനെ learner ‘s licence കിട്ടി  ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്ടെ ദിവസവും കാത്തിരിക്ക്കുമ്പോലാണ് ഈ മോതിരത്തിൽ ഉള്ള ആളുടെ പിറന്നാൾ വരുന്നത്.! അപ്പൊ പിന്നെ ഒന്ന് ഞെട്ടിക്കാൻ തന്നെ തീരുമാനിച്ചു.!

അങ്ങനെയാണ് മുംബൈഇൽ കിടക്കുന്ന പ്രതിശ്രുത വരാന് വേണ്ടി ഒരു birthday കേക്ക് തന്നെ വാങ്ങിക്കാൻ തീരുമാനിച്ചത്.. കുറച്ചധികം പാടുപെട്ടു ആള്ക്ക് ഇഷ്ടപെട്ട flavour ഏതാണെന്ന് മനസിലാക്കാൻ. കക്ഷി അറിയാൻ പാടില്ലല്ലോ നമ്മൾ സർപ്രൈസ് കൊടുക്കുന്ന കാര്യം..! ഒടുക്കം ഒരുമാതിരി വളഞ്ഞു മൂക്ക് പിടിച്ചു ഒരുവിധം സംഗതി ചോർത്തിയെടുത്തു.. ‘ചോക്ലേറ്റ് trouffle ‘ !! ഇനി ഈ പറഞ്ഞ സാധനം എവിടുന്നു ഒപ്പിക്കും?? അങ്ങനെ ഗൂഗിൾ ദൈവങ്ങളെ മനസ്സില് ധ്യാനിച്ച് seachboxil കവടി നിരത്തി നോക്കി.. ദെ കിടക്കുന്നു ഞാൻ മനസ്സില് വിജാരിച്ച സാധനം.!! ‘midnight cakes – midnight delivery @12 Mumbai ‘

അങ്ങനെ അതും ഓക്കേ.! പിന്നൊന്നും   ആലോചിച്ചില്ല.. ഫോണ്‍ നമ്പർ തപ്പിയെടുത് വിളിച്ചത് മാത്രമേ എനിക്ക് ഓർമയുള്ളൂ..!!

‘ഹലോ..!’

‘ഹലോ..!’

‘ഈസ്‌ ദിസ്‌ midnight Cakes ? ‘

‘ജി ബോലിയേ.. മി ആപ്കി മദത് കൈസേ കര സക്തി ഹൂൻ ??

അതോടെ ഞാൻ സ്വരുകൂട്ടി വെച്ചിരുന്ന ധൈര്യം മുഴുവൻ ‘ശൂ’ എന്നും പറഞ്ഞു പോയിക്കിട്ടി. ദൈവമേ ഹിന്ദി.! നമുക്ക് വശമില്ലാത്ത ഭാഷ ആയിപ്പോയല്ലോ. രണ്ടാം ക്ലാസ്സിൽ ‘കൌവ  കാലി ഹൈൻ ‘ എന്നും പറഞ്ഞു ഇറങ്ങി പോന്നതാണ്. പിന്നെ ഹിന്ദി ഈ കൈ കൊണ്ട് തൊട്ടിട്ടില്ല. ഇപ്പോൾ ബംഗാളികൾ വാനടിനു ശേഷം ഒരു ചായ കുടിക്കാൻ പോലും ഹിന്ദി പഠിക്കേണ്ട അവസ്ഥയാണ് . എന്നിറ്റു പോലും ആനഗ്യഭാഷ കൊണ്ട് കാര്യം സാധിക്കുന എന്നോടാണ് ഇപ്പോൾ ഹിന്ദിയിൽ ഉള്ള ‘ക്യാ ചാഹിയെ.’ അപ്പുറത്ത് നിന്നും നമ്മുടെ മാർവാഡി ഇപ്പോഴും  ജലദോഷം പിടിച്ചത് പോലെ എന്ടോക്കെയോ പറയുന്നുണ്ട്. പഞ്ചാബി ഹൌസിൽ പറയുന്ന പോലെ ‘ഞാൻ ചപ്പാത്തി കഴിക്കാറില്ല. . ചോറാണ് തിന്നുന്നത്.. അത് കൊണ്ട് തന്നെ എനിക്ക് ഹിന്ദി അറിയാനും പാടില്ല ‘ എന്ന് പറയാനാന്നു തോന്നിയത്.   പക്ഷെ തോറ്റു പിന്മാറാൻ നമ്മൾ തയ്യാരല്ലല്ലോ.! അത് കൊണ്ട് കണ്ടിട്ടുള്ള സകല ഹിന്ദി സിനിമകളെയും മനസ്സിൽ ധ്യാനിച്ച്‌ ഞാൻ കാര്യം പറഞ്ഞു തുടങ്ങി.

‘കേക്ക്.. ഓർഡർ.. മുഝെ..’

‘ക്യാ??’

‘കേക്ക്.. ഓർഡർ.. മുഝെ..18th..midnight ‘

‘…………’

‘ഹലോ’

അങ്ങേരുടെ കിളി പോയി എന്നാണ് തോന്നുന്നത്. നമ്മളോടാ കളി..!

‘ഹലോ മാഡം. കേക്ക് ഓർഡർ കർണാ ഹൈൻ ക്യാ?’

‘യെസ്..യെസ് ‘ ഹോ! എന്ടൊരു സമാധാനം.

details ബതായിയേ’ …

‘details … ഡേറ്റ് : 18th sept

ഡേ :thursday

അഡ്രെസ്സ്: ………….’ ഇതിലും ഭേദം ഒരു ഫോർമൽ ലെറ്റർ അയക്കുകയായിരുന്നു . എന്ടായാലും പുള്ളിക്ക് കാര്യം മനസിലായി.

‘ഓക്കേ madam ! കൌൻ സി കേക്ക് ചാഹിയെ? ‘

‘ചോക്ലേറ്റ് troffle ‘

‘കിത്നെ ബജേ ഡെലിവറി ചാഹിയെ ആപ്കോ??’

‘യെസ്..ഡെലിവറി..!’

”കിത്നെ ബജേ ഡെലിവറി ചാഹിയെ??’

‘……………….’

ഇത്തവണ കിളി പോയത് എന്ടെയാണ്. ഇങ്ങേരു ഇതെന്ടാണ് പറയുന്നത് എന്ന് മനസില്ലവുന്നില്ലല്ലോ..

”madam ..ടൈം..ടൈം..’

‘ടൈം: 03:30PM’

‘ആരെ! വോ ടൈം നഹി മഠം.! ഡെലിവറി ടൈം..!’

അതായിരുന്നോ.! അതിങ്ങേര്ക് നേരെ ചൊവ്വേ ചോദിച്ചു കൂടെ?

‘midnight 12AM on 18th..

‘ഓക്കേ madam . payment …………………..’ പിന്ന്നെ ഒരു മലവെള്ള പാച്ചിലായിരുന്നു . എന്ടാണ് പറഞ്ഞത് എന്ന് അങ്ങേര്ക്കും ദൈവത്തിനും മാത്രമേ അറിയൂ. പക്ഷെ അതിനു മുന്നില് payment എന്നൊരു വാക്ക് പറഞ്ഞത് കൊണ്ട് അതിന്ടെ കാര്യം ആവും എന്ന് മനസിലാക്കി.!

അങ്ങനെ ഒരു വിധം കാര്യങ്ങൾ ഒന്ന് settle ആകി.. ഒരു മഴ പെയ്തു തോർന്ന പോലെ.! കാശ് അവരുടെ അക്കൗണ്ട്‌ലേക്ക്   ട്രാൻസ്ഫർ കൂടെ ചെയ്തു കഴിഞ്ഞപ്പോൾ സമാധാനം ആയി.

പിറ്റേന് ഓഫീസില ഇരിക്കുമ്പോളാണ് ഫോണ്‍ വന്നത്.

‘madam ! midnight കേക്ക് സെ ബാത്ത് കര രഹെ ഹൈൻ.’

തലയിൽ ഒരു ഇടി വെട്ടിയത് പോലെ.! ഇതിനിയും തീര്നില്ലേ?

അഡ്രെസ്സ് verification നു വിളിച്ചതാണ് എന്ന് .’

വീണ്ടും കുറെ ചോദ്യങ്ങള്. എനിക്ക് മനസിലായത് പോലെ ഞാൻ ഉത്തരം കൊടുത്തു.

അവസാനം നമ്മുടെ cliamax ദിവസം വന്നു. എന്ടാനെന്നരിയാത്ത ടെൻഷൻ.! അവർ കേക്ക് എങ്ങാനും സമയത്തിന് എത്തിച്ചില്ലെങ്ങിൽ വിളിച്ചു ഹിന്ദിയിൽ നാല് ചീത്ത വിളിക്കാൻ പോലും പറ്റില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ ഉള്ള ധൈര്യവും പോയി. 11:45 ആയി.. അവർ അവിടെ എത്തികാനുമോ ആവോ..!

ഒന്ന് വിളിച്ചാലോ? വേണ്ട.. അയാള് ‘കോണ കോണ ‘ ന്നു വല്ലതും ഹിന്ദിയിൽ പറഞ്ഞാൽ പിന്നെ  അതിന്ടെ അർഥം തപ്പി നടക്കേണ്ടി വരും..

11:58 ആയി. കേക്ക് കൊടുക്കണ്ട ആളുടെയോ കേക്ക് കഴിക്കേണ്ട ആളുടെയോ ആരുടേയും ഒരു ഫോണ്‍ കാൾ പോലും ഇല്ലാ. അതോടെ ഉറപ്പായി..! അങ്ങെനെ ആ കാര്യത്തില ഒരു തീരുമാനമായി. മാർവാഡി നല്ല അന്ടസ്സായി ഹിന്ദിയിൽ പറ്റിച്ചു.!

അങ്ങനെ ആകെ മൊത്തം ഒരു വേണു നാഗവള്ളി സ്റ്റൈലിൽ ഇരിക്കുമ്പോളാണ് ഫോണ്‍ ബെല്ലടിക്കുന്നത്.

‘എടി.. നീ ഇതെങ്ങനെ ഒപ്പിച്ചു?’

‘……എന്ട് ??’

‘കേക്ക് ..!!! ‘

‘കേക്ക് വന്നോ??? ‘ എന്റെ മുഖത്ത്‌ 100 volt ബൾബ്‌ കത്തി തുടങ്ങി.

‘വന്നു.. ശോ! ഇത് വല്ലാത്ത സർപ്രൈസ് ആയിപോയിട്ടോ..! അതും കറക്റ്റ് timing ..എന്നാലും നീ ഇത്ര ദൂരെ ഇരുന്നു എങ്ങനെ ഇത് ഒപ്പിച്ചു?? ‘

അങ്ങനെ birthday ഞങ്ങൾ ഒരു phone ഇന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു കേക്ക് മുറിച് ആഘോഷിച്ചു.! ഈ സംഭവം ഞങ്ങളുടെ ഇടയിൽ എല്ലാവരും പറയുന്ന ആ ‘sync ‘ ഉണ്ടാക്കി എടുക്കാൻ ഒരുപാട് സഹായിച്ചു.. ദൂരങ്ങളെ  കുറിച്ച്  പരാതി പറയുന്ന ആളുടെ മുന്നില് ദൂരം ഒന്നിനും ഒരു തടസ്സമല്ല എന്ന് കാണിച്ചു കൊടുക്കാൻ എന്നെ സഹായിച്ച ആ മാർവാഡി ചേട്ടന്  മനസ്സ് കൊണ്ട് ഞാൻ ‘ശുക്രിയ ‘ പറഞ്ഞു..!

വാൽകഷ്നം : അന്ന് തന്നെ ഞാൻ ഒരു സല്ക്കര്മം കൂടെ ചെയ്തു.!

ഒരു ‘ഹിന്ദി ഭാഷ സഹായി’ ……………

Generation ഗ്യാപ്പ്…

8842381-grandma-mommy-and-daughter-cartoon

അച്ഛന്റെ തറവാടിന്റെ   മച്ചിൽ  പൊടി പിടിച്ചു  കിടന്നിരുന്ന   പഴയ  trunk പെട്ടി  തുറന്നപ്പോൾ  എന്ടെല്ലാം  സാധനങ്ങൾ ആണ്  കിട്ടിയത് ..!! 2 തലമുറ  പുറകോട്ടു  പോയത്  പോലെ  ഉണ്ട് .. എല്ലാം  അത്  പോലെ  തന്നെ  സൂക്ഷിച്  വെച്ചിരിക്കുന്നടിനു  എന്റെ  അമ്മമ്മക്ക് ഒരു  ഷേക്ക്‌  ഹാൻഡ്‌  തന്നെ  കൊടുക്കണം .  “ഞങ്ങടെ   ഇപ്പോഴത്തെ  generation നു  അവനോന്ടെ സാധാനങ്ങൾ  പോലും  സുക്ഷിച്  എടുത്ത്  വെക്കാൻ  ആവനില്ല .. അപ്പോളാണോ  ഇത്രയും  സാധാനങ്ങൾ  അമ്മമ്മ  സുക്ഷിച്ചു  വെച്ചിരിക്കനത് ??” ചോദിച്ചപ്പോൾ  ആളൊന്നു പൊങ്ങി . പിന്നെ  “ഇതൊക്കെ  എന്ട് ” എന്ന   മട്ടിൽ  ഒരു  ഡയലോഗ്  ഉം  “ ഇത്രയും  കാലം  ഒക്കെ  എടുത്ത്  വെച്ചു.. ഇനിയൊന്നും  വയ്യ .. എല്ലാം   എടുത്ത്  ആര്ക്കെങ്ങിലും  കൊടുക്കെ , കളയെ  ഒക്കെ  ചെയ്യണം .. വെറ്തെ  സ്ഥലം  കളയാനായിട്ട് ..! “ ഞാൻ  ഞെട്ടി പോയി  “കളയാനോ? കൊല്ലും  ഞാൻ ! ഇതൊക്കെ  antique ആണ് ”
“ഏതു ആന്റിക്ക്..?”
“ആന്റി  അല്ല  antique.. പുരാവസ്തു ..!! ഇപ്പോഴത്തെ  interior deigner മാരെങ്ങാനും  കണ്ട്ടാൽ  എന്നെ  കൊന്നിട്ടാനെങ്ങിലും  ഇതൊക്കെ  എടുത്തോണ്ട്  പോവും ..”
“അവര്ക്ക്  ഇതൊക്കെ  എന്ടിനാ ? ഈ  പഴയ  സാധാനങ്ങൾ  ഒക്കെ ?”
“അമ്മമ്മേ .. ഇതല്ലേ  ഇപ്പോഴത്തെ  trend..! പഴയ  പാത്രങ്ങൾ  , frame ചെയ്ത  black and white photos ഒക്കെ   ആണ്  ഇപ്പൊ  വീട്   decorate  ചെയ്യാൻ  ഉപയോഗിക്കണേ .. for example, എന്റെ കൈയ്യിൽ  ഇരിക്കുന്ന ഈ  പാത്രം ഞങ്ങടെ  വീട്ടിലെ  ഹാളിൽ   കൊണ്ട്  വെച്ചാൽ  അടിപൊളിയായിരിക്കും ..”
“യേത് ? ആ  പാത്രമോ ? കുട്ടി .. അത്  തുപ്പൽ  കോളാമ്പി  ആണ് .. പണ്ട്  കാലത്ത്  ആളുകള്  മുറുക്കി  തുപ്പിക്കൊണ്ടിരുന്ന   സാധനം .. ഇതാണോ  നീ  നാലാള്  കാണാൻ  പാകത്തിന്  വീടിന്ടെ  ഹാളിൽ  വെക്കാൻ  പോണത് ?”
അമ്മമ്മ  എന്നെ  അങ്ങ്  ഇരുത്തി  കളഞ്ഞു .. ഒരൊറ്റ  നിമിഷം  കൊണ്ട്  എന്റെ  new generation ഉം  കിടുതാപ്പും എല്ലാം  ‘ശൂ’ എന്നങ്ങു  ഇല്ലാതായി ..
“വന്നു  വന്നു  കുട്ടികള്ക്ക്  എന്ടാണ്  പടിക്കൽ  വെക്കണ്ടത് , എന്ടാണ് അകത്തളത്തിൽ  വെക്കണ്ടത് , എന്ടാണ് കുളിമുറിയിൽ  വെക്കണ്ടത്  എന്ന്  പോലും  അറിയാന്ടായി .”
സംഗതി  ഒന്ന്  deviate ചെയ്യാനായി  ഞാൻ  ചോദിച്ചു  “ഈ  ഫോട്ടോകൾ  ഒകെ  എന്ട്  ഭംഗിയാ..” 
“യേത്  ഫോട്ടോ ? ഓ  ഇതു ..  ഇതെന്ടെ  അനിയനാണ് .. നിന്റെ  അമ്മാവൻ! പണ്ട്  പഠിക്കുന്ന  കാലത്ത്  എടുത്ത photo ആണ് .. “
“ശോ ! Freak  വേഷം  ആണല്ലോ .. bellbottom jeans , മീശ , തലയിൽ  കുരുവിക്കൂട് ..ചുള്ളൻ ആയിട്ടുണ്ട് !”
“അവൻ  അന്നത്തെ  കാലത്ത്  CA പാസ്‌  ആയവനാണ് .. ആണ്‍കുട്ടികൾ 10 ആം  class പോലും  പാസ്‌  ആവാത്ത  കാലത്താണ്  എന്ന്  ഓര്ക്കണം .. ഈ  നാട്ടിലെ  ആദ്യത്തെ  ഡിഗ്രികാരനാണ്  അവൻ .!” അമ്മമ്മയുടെ  കണ്ണുകളിൽ  അഭിമാനം.
“wow.! ശെരിക്കും ? അപോ  ആള്  ഭീഗരൻ ആയിരുന്നു  അല്ലെ .. കാണാനും  handsome പോരാത്തതിനു  ബുജിയും .. പെണ്‍കുട്ടികളുടെ  dream boy ആയിരുന്നിരിക്കുമല്ലൊ ..  വല്ല  line ഉം  ഉണ്ടായിരുന്നോ ?..” ഞാൻ  ഒരു  ചിരിയോടെ  ചോദിച്ചു .
“അങ്ങനെ  ഒന്നുമില്ലാ .. “അമ്മയുടെ  ആ  പറച്ചിൽ  കേട്ടാൽ തന്നെ  അറിയാം  എന്ടോ  ഉണ്ടെന്നു ..എന്ടാനെന്നു   രണ്ടു  മൂന്ന്  വട്ടം  ചികഞ്ഞു  ചോദിച്ചപ്പോൾ  ചുട്ട  മറുപടി  കിട്ടിബോധിച്ചു  “ അന്നൊന്നും  ഇങ്ങനത്തെ  തോന്യാസം കാണിക്കൽ  ഇല്ല .. പെണ്‍കുട്ടികൾ ഒക്കെ  നല്ല  അടക്കവും  ഒടുക്കവും  ആയിട്ട്  വീട്ടുകാര് പറയണത്   അനുസരിച്ചാണ്  ജീവിക്കുക.. അല്ലാതെ  ആണ്‍കുട്ടികളെ  നോക്കി  നടക്കുകയല്ല .. വന്നു  വന്ന്നു  നിനക്ക്  അമ്മയോടും  അമ്മംമയോടും  ഒകെ  എന്തും  പറയാം  എന്നായിരിക്കുന്നു ..!!”
ചക്കിനു  വെച്ചത്  കൊക്കിനാനല്ലോ  കൊണ്ടത് .! എന്ടയാലും  കേട്ടത്  കേട്ടു.. ഇനിയും  അമ്മുമ്മയെ  voiolent ആക്കിയാൽ   ഈ  സാധനങ്ങളിൽ  ഒന്ന്  പോലും  വീട്ടിലേക്കു കടത്താൻ  സമ്മദിക്കില്ല.. അത്  കൊണ്ട്  ഞാൻ  വേണ്ടും  വിദഗ്ധമായി  വിഷയം  മാറ്റി .
“ നോക്യേ .. അമ്മാമ്മേടെ  കല്യാണ photo”
അവരുടെ  മുഖത്  ഒരു  വേലിയേറ്റം  തന്നെ  കാണാൻ  കഴിഞ്ഞു .. “madras ഇലെ  DAS sudio ഇൽ നിന്ന്  എടുത്ത  photo ആണിത് .. കല്യാണം  കഴിഞ്ഞ  പുതുക്കത്തിൽ ..അന്നെനീക്ക്  15 വയസ്സേ  ഉള്ളു ”!
ഞാനാ  ഫോടോയിലേക്ക്  നോക്കി .. പകച്ചു  പോയത്  പോലെ  ആണ്  അമ്മമ  ഫോട്ടോയിൽ  നില്ക്കുനത് .. തിളങ്ങുന്ന  silk saree ഉം  മുടിയിൽ  മുല്ലപൂവും  ഒക്കെയായിട്ട് .! എന്നാലും  എന്ടൊരു  ഭംഗി  ആണ്  കാണാൻ .! കണ്ണുകള  എടുക്കാൻ  തോന്നിയില്ല .. തൊട്ടടുത്  തന്നെ  പഴയ  ഹിന്ദി  സിനിമകളിലെ  നായകന്മാരെ  പോലെ  സഫാരി suit ഉം  കൂളിംഗ്‌  ഗ്ലാസും  ഒക്കെ  വെച്ച എന്ടെ  മുത്തശ്ശനും .. “എന്ടൊരു  grace ആണ് ..”! ഞാൻ  അറിയാതെ  പറഞ്ഞു  പോയി . freak look, moden look എന്നോകെ  പറഞ്ഞു  കാശു  കളയുന്ന  വാല്  മുറിഞ്ഞ  പയ്യന്മാരും  , മുടി  ഇർകിലി  പോലാക്കാനും   noodles  പോലാക്കാനും  ഒക്കെയായി  beauty parlour ഇൽ തപസ്സിരിക്കുന്ന  so-called സുന്ദരികളും  ഈ   ഫോട്ടോകൾ  എങ്ങാനും  കാണാനിട  വന്നാൽ തലയിൽ  മുണ്ടിട്റ്റ്‌ അറബിക്കടലിൽ  ചാടി  ചാവാൻ  സാധ്യതയുണ്ട് ..
“നല്ല  style ആയിട്ടുണ്ടല്ലോ .. പക്ഷെ  ഒന്ന്നു  ചിരിക്കാമായിരുന്നു .. ഇതൊരു  മാതിരി  പകച്ചു  നോക്കുന്ന  പോലെ !” ഞാൻ  പറഞ്ഞു
“അതിനു  പണ്ട്  ഇന്നത്തെ  പോലെ  എപ്പോളും  എപ്പോളും  ഫോട്ടോ  പിടുത്തം  ഒന്നുമില്ല .. വല്ലപ്പോഴും  ആണ്  ഒരു  photo എടുക്കുനത് .. എന്ടെങ്ങിലും  വിശേഷം  ഉണ്ടായാൽ മാത്രം .. ഇന്നത്തെ  പോലെ   ചെറിയ  camera കളും  അല്ല .. അന്നത്തെ  ക്യാമറയും  അതിന്ടെ വെളിച്ചവും ഒക്കെ  കൂടി  നമ്മൾ  പകച്ചു  പോവും . എനിക്കിപ്പോഴും  പേടിയാണ്  ഒരു  ഫോട്ടോ  എടുക്കാൻ ”..
മണിക്കൂറിൽ  ഒരു  10 selfie എങ്കിലും  എടുത്ത്  അത്  facebook post ചെയ്യാൻ  തിടുക്കം  കാണിക്കുന്ന ഒരു  തലമുറയുടെ  പ്രതിനിധി  ആയ  എനിക്ക്  ഒരു  കാലത്തും  മനസ്സിലാക്കാൻ  പറ്റാത്ത  ഒരു  കാര്യം  ആയിരുന്നു  അത് ..
“ഇത്  ആരാണെന്നു  മനസില്ലയോ  നിനക്ക് ?” അമ്മമ്മ  ഒരു  ഫോട്ടോ  എടുത്ത്  കൊണ്ട്  ചോദിച്ചു .. “ഇതാണ്  എന്റെ  അമ്മ .. നിന്റെ  അച്ഛന്റെ  അമ്മമ്മ ..! അമ്മയുടെ  ആകെയുള്ള  ഒരു  ഫോട്ടോ  ആണിത് ”
“..എന്ടെ  great grand mother?? നോക്കട്ടെ ..!” ഞാൻ  വാങ്ങിച്ചു  നോക്കി .. എന്ടെ  അമ്മാമ്മയെ  കാലും  സുന്ദരി  ആയിരുന്നു  അവർ .വല്ലാത്തൊരു ഇച്ചാശക്തി  ആ  മുഖത്  കാണാനുണ്ടായിരുന്നു ..!! നല്ല  brilliant ആയ  ഒരു  സ്ത്രീയെ   പോലെ ..
“bold look.. അമ്മമേടെ അമ്മ  ആലെങ്ങനെയാ ?” ഞാൻ  chodichu.
“ ഞാൻ  കണ്ടതിൽ വെച്ചു  ഏറ്റവും  മനക്കരുത്ത്  ഉള്ള  സ്ത്രീ  ആയിരുന്നു അമ്മ .  കാലം  3 തലമുറ  പുറകിലാനെന്നു കൂടി  ഓര്ക്കണം ..അന്നൊന്നും  സ്ത്രീകൾ  സ്കൂളിൽ  പോലും  പോവാറില്ലായിരുന്നു .. ആ കാലത്ത് അവർ  8 ആം class പാസ്‌  ആയിട്ടുണ്ട് . അന്നത്തെ  കാലത്തെ  ഏറ്റവും  വലിയ  പഠിപ്പായിരുന്നു  അത്  .കണക്കിലും  വല്ല്യ  മിടുക്കി  ആയിരുന്നു ..  എല്ലാം  മനസ്സില്   ആണ്  കണക്ക്  കൂട്ടുക  അല്ലാതെ  ഇന്നത്തെ  പോലെ  പേപ്പറും   പേനയും  കൈയിലെ  10 വിരലും  ഒന്നും  കൊണ്ടല്ല .. ഇംഗ്ലീഷ് നോവൽ വരെ വായിക്കുമായിരുന്നു.”
 “my god.! Revolutionary..” എനിക്ക്  ആകാംക്ഷ  അടക്കാൻ  കഴിഞ്ഞില്ല .
അമ്മമ്മ  തുടര്ന്നു “അറിയാത്തതായി  ഒന്നും  ഉണ്ടായിരുന്നില്ല .. പറമ്പിലെ  ഓരോ  ഇലയും  മണത്തു  നോക്കി  ഇതേതാണ്  ഇത്  എന്ട്   അസുഘതിനു  ഉപഗോഗിക്കം  എന്ന്   പറഞ്ഞു  തരും  .. അത്യാവശ്യം  നാടുവൈധ്യം   അറിയാം .. അസ്സലായിട്ട്‌  പാടും .. നനായി  ഭക്ഷണം  ഉണ്ടാക്കും ..”
“ ഒരു  all rounder തന്നെ …അല്ലെ ..!! “ ഞാൻ  അതിശയിച്ചു  പോയി .. തികച്ചും  ഒരു  genoius തന്നെ .. ഇവരെ  കുറിച്ച  അറിയാൻ  ഞാനെന്ടെ  ഇത്ര  വൈകി ?
“അതെ ..!! എന്റെ അമ്മയ്ടെ കഴിവുകൾ ഒന്നും ഇവിടെ ആര്ക്കും കിടിയിട്ടില്ലാ ”
“അതൊക്കെ  കിട്ടീട്ടുള്ള  ഒരാളുണ്ട്  ഇവിടെ …. ! വേറെ  all rounder ആയിട്ട്  ഇവിടെ  ആരാണോ  ഉള്ളത്  അയാൾ  തന്നെ ! “ഞാൻ  അമ്മാമ്മയെ  ഒന്ന്  ഇളക്കാൻ  വേണ്ടി  പറഞ്ഞു …
“അതാരാണാവോ?” അമ്മമ്മ  അറിയാത്ത  ഭാവത്തിൽ  ചോദിച്ചു ..
“ആത്മപ്രശംസ എനിക്കിഷ്ടമാല്ലതത്  കൊണ്ട്  ഞാൻ  പറയുന്നില്ല ..”
“ശെരി  എന്നാൽ  all rounder  പറഞ്ഞെ .. 17 ഗുണം  13 എത്രയാ ?
“……………… എന്നെ  ആരോ  വിളിച്ചെന്ന് തോന്നുന്നു … ഇപോ  വരാട്ടോ ..!”

 

വലുതാവുമ്പോൾ നിങ്ങള്ക്ക് ആരാകണം ??

44

“വലുതാവുമ്പോൾ  നിങ്ങള്ക്ക്  ആരാകണം ………..?” ടീച്ചർ ചോദിച്ചു . രണ്ടാം  ക്ലാസ്സിലെ കുട്ടികൾ  പരസ്പരം  നോക്കി . ഒരു  നിമിഷത്തേക്ക്  നിശബ്ദം . പിന്നെ തുടങ്ങി  ബഹളം .  “എനിക്ക്  doctor ആവണം ” ……”എനിക്ക്  teacher ആവണം ”…. “എനിക്ക്  Vijay യെ പോലെ  സിനിമ നടൻ  ആവണം ” … “  എല്ലാവരും  കൈ  പൊക്കാനും  ബെഞ്ചിൽ  നിന്നും  എഴുന്നെല്ക്കാനും  വിളിച്ചു  കൂവാനും  തുടങ്ങിയപ്പോൾ  ടീച്ചർ  കുഴങ്ങി . “silence! എല്ലാവരും  ഓരോ പേപ്പറും  പെൻസിൽഉം  എടുക്കിൻ . എന്നിട്ട്  അതിൽ  എഴുതി  എനിക്ക്  തന്നാൽ  മതി . എഴുതുമ്പോൾ  എന്ട്  കൊണ്ടാണ്  നിങ്ങള്ക്ക് അത്  ആവേണ്ടത്  എന്ന്  കൂടി  എഴുതണം  ..! “ ഇത്തവണ  കുഴങ്ങിയത്  കുട്ടികളാണ് .. അവർ  വിജാരിക്കു്ന  കാര്യങ്ങൾ  എഴുതി  ഫലിപ്പിക്കാൻ  ഉള്ള  അത്രക്കും  അക്ഷരമാലകൾ  അവർ  പഠിച്ചിട്ടില്ലായിരുന്നു.. “സാരമില്ല .. അറിയണ പോലെ  എഴുതിയാ  മതി.. ഞാൻ  ചീത്ത  ഒന്നും  പറയില്ല ..” ടീച്ചർ  ആശ്വസിപ്പിച്ചു .! കുട്ടികൾ  അവരവരുടെ  ഭാവികാല  സ്വപ്‌നങ്ങൾ  അക്ഷരതെട്ടുകളോടെ   പേപ്പറിൽ ഇൽ  പകരാൻ  തുടങ്ങി …….

വൈകുന്നേരം  വീട്ടില്  എത്തി  കുളിയും  അത്താഴവും  ഒക്കെ  കഴിഞ്ഞാണ്  ടീച്ചർ  തന്ടെ  കുട്ടികളുടെ  സ്വപ്നങ്ങളുടെ  കടലാസുകെട്ടുകൾ   വായിക്കാൻ  ഇരുന്നത് ..! ഒരോന്നും  നിഷ്കലങ്ങതയുടെ   പഞ്ചസാര  മിട്ടായികൾ… അക്ഷതെറ്റും വെട്ടലും  തിരുത്തലും  കൊണ്ട്  തീർത്ത  സ്വപ്നങ്ങളുടെ  കുഞ്ഞി ചിറകുകൾ .. “ഡോക്ടർ” എന്ന്  മലയാളത്തിൽ  എഴുതാൻ  ശ്രമിച്ചു  നടക്കാതെ  ഒരു  വിരുതൻ ‘കിളി ’ (ബസിലെ ) എന്നെഴുതി വെച്ചിരിക്കുനത്  കണ്ടു  ടീച്ചർക്ക്  ചിരി  പൊട്ടി .. ഗൾഫ്കാരൻ  ആവണം  എന്നെഴുടിയവരും , സിനിമ  നടൻ  ആവണം  എന്നെഴുടിയവരും  ഉണ്ടായിരുന്നു  കൂട്ടത്തിൽ ..  അവ  ഓരോന്നും  നെഞ്ചോടു  ചേർത്ത്  വെച്ച്   വായിക്കുമ്പോഴാണ്  അത്  ടീച്ചർഉടെ  കണ്ണില്   പെട്ടത് .! “എനിക്ക്  ഒരു  TV ആവണം .” ഒരു  കാടലാസിനുള്ളിൽ  കിടന്നു  ആ  അക്ഷരങ്ങൾ വിറച്ചു .. ടീച്ചർ ക്ക്  ഒന്നും  മനസിലായില്ല .. അതിന്ടെ  അടിയിൽ  ആ  കുട്ടി  എഴുതിയത് അവർ  വായിച്ചു .. “എനിക്ക്  ഒരു  TV ആവണം .. കാരണം  TV ആയാൽ  എന്നെ  എല്ലാവരും  ശ്രദ്ധിക്കും .! TV ആയാൽ  എല്ലാരും  എന്റെ   മുന്നില്  ഒരുമിച്ച്  ഉണ്ടാവും ….”

ടീച്ചർക്ക്‌  വല്ലാതെ  തോന്നി … ഇതാരാണ്  എഴുതിയത്  എന്നറിയാൻ  പേജ്  തിരിച്ചും  മറിച്ചും  നോക്കി . എന്നാൽ  പെരുണ്ടായിരുന്നിലാ . അവർ  എഴുന്നേറ്റ്  അടുത്ത  മുറിയിൽ ഇരുന്നു  TV കാണുന്ന  ഭർതാവിന്ദെ  അടുത്തേക്ക്  പോയി ……. “ഇത്  കണ്ടോ   ക്ലാസിലെ  ഒരു  കുട്ടി  എഴുടിയിരിക്കുനത് ??” അവർ  അത്  അയാള്ക്ക്  കാണിച്ചു  കൊടുത്തു .. “ parents കുട്ടകല്ക്ക്  വേണ്ടത്ര  ശ്രദ്ധ  കൊടുക്കാതടിന്ടെയാ ഇതൊകെ ..! കുട്ടിക്ക്  അവനെ  ആരും  ശ്രധിക്കുനില്ല എന്ന തോന്നലാണ് ” അവരുടെ  ഭര്ത്താവ്  ആ  കടലാസ്  പരിശോധിച്ച് .. കുറച്ചു   നേരത്തേക്ക്  ഒന്നും  മിണ്ടിയില്ല …മുഖത്  വെച്ച  കണ്ണട ഊരി  അയാൾ  കുറച്ചു   നേരം  കണ്ണടച്  ഇരുന്നു .. എന്നിട്ട്  അവരോടു  ചോദിച്ചു . “ഇതാരുടെ  കൈയക്ഷരം  ആണെന്  മനസില്ലാക്കാൻ  പറ്റുനുണ്ടോ??”

“ഇല്ലാ .. “ ടീച്ചർ  പറഞ്ഞു

“ഇത്  നിന്റെ  ക്ലാസ്സിൽ  പഠിക്കുന്ന  നമ്മുടെ  മകന്ടെ കൈയക്ഷരം  ആണ് ……………………..”

വഴക്ക്

Husband%20and%20wife%20standoff

“ദേഷ്യത്തിലാണോ?” ….
“……………………”
“ദേഷ്യത്തിലാണോ എന്ന്???”
“ആണെങ്ങിൽ….!”
“അതിനും  മാത്രം  ഞാൻ  ഒന്നും  പറഞ്ഞില്ലല്ലോ ??”………
“അത്  നിങ്ങള്ക്ക്  തോന്നില്ലാ.. കേട്ടത്  ഞാനാണല്ലോ ..!!”
“ശെരി .! നിന്ടെ ഭാഗത്ത് തെറ്റുണ്ടായിട്ടല്ലേ വഴക്ക്പറഞ്ഞത് ..”
“ഞാൻ  ചെയ്യുന്നത്  മാത്രമാണോ  തെറ്റ് ??”
“ഈ  കാര്യത്തില്  നീ  ചെയ്തറ്റ്  മാത്രമാണ്  തെറ്റ് ..”
“ആഹാ..! ഇത്  ഞാൻ  ഒരുകാലത്തും  സമ്മദിച്ചു തരാൻ  പോണില്ല .. “
“എനിക്കറിയാം .. വാശി  പണ്ടേ  നിന്റെ  കൂടപ്പിരപാനല്ലോ ..”
“ഇത്  വാശി  ഒന്നുമല്ല .. ഞാൻ സമ്മദിച്ചു തരാൻ  പോണില്ല .. അത്രെ  ഉള്ളു ..!”
“ഇത്  വാശി  അല്ലെ ? പിന്നെ ?? ഇത്ര  നേരമായിട്ട്  ഞാൻ  അങ്ങോട്ട്‌  വന്നു  സംസാരിച്ചപ്പോഴല്ലേ നീ   ഒന്ന്  വായ  തുറന്നത് ??”
“അത്  പിന്നേ .. ഞാൻ  എന്ടിനു  compromise ചെയ്യണം ? I don’t have to..because I still believe I  have’nt done anything wrong..!”
“………………………….”
“എന്താ?  ഉത്തരം  മുട്ടി  പോയോ ?? “
“ഇതാണ്  പടിപ്പു  കൂടി  പോയ  പെണ്ണുങ്ങളെ  കെട്ടിയാലുള്ള  കുഴപ്പം ..നിങ്ങള്ക്കെല്ലാം  ഒരു  superiority   complex ഉണ്ട് .. B.tech കാരി പെണ്‍കുട്ടിയാണ്  എന്ന്  പറഞ്ഞപ്പോലെ എന്റെ അമ്മ  ചോദിച്ചതാ , ഇതൊക്കെ  കൈയ്യിൽ  ഒതുങ്ങുമോ മോനെ,  നീ വെറും  ഒരു  degree കാരൻ  അല്ലെ  എന്ന് .. അന്ന്  ഞാൻ  വിചാരിച്ചു  കുറച്ചു ബുദ്ധിയും  വിവരവും  ഉള്ള  ഭാര്യ  ആയിരിക്കുമല്ലോ  എന്ന് .. ഇതിപ്പോ ബുദ്ധി  പണ്ടേ  ഇല്ല .. വിവരം  കൂടിപോയത്  കൊണ്ടാണല്ലോ  ഇപ്പൊ   എന്റെ  കൈയിന്നു  വഴക്കും  കേട്ടത് ..!! “
“ഓഹോ ….. പുതിയ  കണ്ടുപിടുത്തം  ആണല്ലോ ?? പിന്നെ  എനിക്ക്  എന്ടാനവോ  ഉള്ളത് ?”
“ആവോളം  അഹന്ഗാരം.. അതിനു  ഒരു  കുറവും  ഇല്ല ..”
“ഞാൻ  എന്ട്  അഹങ്ഗാരമാണ്‌  മനുഷ്യാ  കാണിച്ചത് ?? എന്നോടും  എന്റെ അച്ഛൻ  പറഞ്ഞതാ.. മോളെ  നമുക്ക്  വല്ല  M.Tech കാരനേം  നോക്കാം  എന്ന്..  എനിക്ക്  superiority complex ആണെങ്ങിലെ, നിങ്ങള്ക്ക്  inferiority complex ആണ് …”
“എന്നാ  കെട്ടാമായിരുന്നില്ലെ  വല്ല  M.tech കാരനെ … അപ്പൊ  കാണായിരുന്നു .. അവൻ  ഇത്രക്കും  താഴ്നു തരുമോ ennu ..! മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കും.. അല്ലെങ്കിലും അങ്ങനെ ഉള്ളവരെ നിനക്ക് പറ്റു..ഞാൻ  ഉറങ്ങാൻ  പോവാ .. നിന്നോട്  പറഞ്ഞിട്ട്  കാര്യമില്ല..”
“…………………………..”
“എന്താ?”
“I am ………….”
“I am?? ……….”
“…………..”
“ഇങ്ങു  പോരട്ടെ ……. I am..??”
“sorry..”
“കേട്ടില്ലാ … എന്താ?”??
“ആ കേട്ടിലേങ്ങിൽ  വേണ്ടാ..!! ”
“ഹഹ …….നീ  sorry ഒന്നും  പറയണ്ട  കാര്യമില്ല ..  അത്  കൊണ്ട് അത്  തിരിച്ചു തന്നേക്കാം  നിനക്ക്  തന്നെ  … എനിക്ക്  ആവശ്യമില്ലാത്തത് ഞാൻ  കൈയിൽ വെക്കാറില്ല .. Sorry..”
“കേട്ടില്ലാ … എന്താ?”
“SORRYY ന്നു .. ഞാൻ  നിന്നെ  പോലെ അല്ലാ ..എനിക്ക്  നിനക്ക്  വേണ്ടി  വിട്ടു  തരുന്നതിനു  ഒരു  മടിയും  ഇല്ലാ ..  “
“………… അത്  കൊണ്ടല്ലേ  ഞാൻ M.Tech കാരനും  തേങ്ങാപിന്നാക്കും ഒന്നും  വേണ്ട  എന്നും  പറഞ്ഞു   ഈ Degree കാരനെ  തന്നെ  കെട്ടിയത് ..!”
“സുഗിപ്പിക്കൽ..!”
“എന്താ വേണ്ടേ??”
“വേണ്ടേ  വേണ്ട …”
“എന്നാ  sorry തിരിച്  തന്ന  പോലെ  അതും  തിരിച്  തന്നേക്ക്‌ ..! ആവശ്യമില്ലാത്തത് കൈയിൽ  വെക്കണ്ടാ ..!!”
“ഹഹ … ആരാ  പറഞ്ഞത്  നിനക്ക്  ബുദ്ധി  ഇല്ലാന്ന് ??”
“……..കുറച്ചു മുൻപ്  നിങ്ങൾ  തന്നെ ..!!”

പാമ്പും കോണീം

stock-photo-snakes-and-ladders-business-risk-reward-concept-68956051

തുലാവർഷം തകർത്ത് പെയ്യുകയാണ് .. DTS effect ഇൽ ഇടിയും മിന്നലും തുടങ്ങി.. ഉടനെ വന്നു മോലീന്നുള്ള ഓർഡർ “ ആ computer off ചെയ്യുന്നുണ്ടോ രണ്ടാളും? എപ്പോ നോക്യാലും ഒരു FACEBOOK”! ദ്രിതിയിൽ chatboxഉകളുടെ വാതിലുകൾ അടച്ചു facebook logout ചെയ്യുമ്പോൾ വിദേശത്തേക്ക് പോകുന്ന ഭർത്താവിനെ യാത്രയയക്കുന്ന ഭാര്യയുടെ വേദന..  “ഇനിയിപ്പോ  എന്താ ചെയ്യുക ? “ അവൾ   ചോദിച്ചപ്പോഴെക്കും  അടുക്കളയിൽ നിന്ന്  ഒരു  അശരീരി  കേട്ടു “എന്താ   ചെയ്യാന്നോ ?? പുസ്തകം  വല്ലതും  എടുത്തു  വെച്ച  പടിക്കിൻ  രണ്ടാളും .. combined study എന്ന്  പറഞ്ഞാണ്  വരവ് , അത് മാത്രം  നടക്കുന്നുമില്ലാ..!” അവളുടെ  അമ്മ  വിടുന്ന  മട്ടില്ല .. “പഠിക്കാനോ?”  ഞങ്ങൾ  രണ്ടിന്ടെയും മുഖത്ത്‌ നവരസങ്ങളിൽ  ഭീബല്സം ..! “എന്താ  അങ്ങനൊരു  വാക്കിനെ  കുറിച്ച്  കേട്ടിട്ടേ  ഇല്ലേ  രണ്ടും ??” അടുക്കളയിലെ  അശരീരി  violent ആവുന്നതിനു  മുന്പ്  ഞങ്ങൾ  Calicut university യെ  മനസ്സിൽ  ധ്യാനിച്ച്‌  text book എടുത്തു ..
എന്നാൽ  അന്ന് പരീക്ഷയുടെ  തലേന്നാൾ   അല്ലാതിരുന്നതിനാൽ   പഠിക്കാൻ  എന്ടാനവോ  ഒരു  “ഇത് ” ഇല്ല .. “നമുക്ക്  എന്ടെങ്ങിലും  കളിച്ചാലോ ?” അവളുടെ  idea.. പറഞ്ഞു  തീരുന്നതിനു  മുൻപേ  ആളെ  കാണാനില്ല .. ഒരു  വലിയ  carton box ഉം  താങ്ങിപിടിച്  അവൾ  വന്നപ്പോഴാണ്  സംഗതി  serious ആയിട്ട് പറഞ്ഞതാണെന്ന് മനസിലായത് ..! “ഇതിൽ  മുഴുവൻ  ഞാൻ  കുട്ടിയായിരുന്നപ്പോൾ  കളിച്ച  board games ആണ് ..” marketing sale നു  വരുന്ന  ചേച്ചിമാരെ  പോലെ  അവൾ  ഓരോന്നായിട്ട്   എടുത്ത്  പുറത്ത്  കാണിച്ച  canvassing  തുടങ്ങി .. “scrables ആയാലോ ?” … “ludo?”.. “അല്ലെങ്ങിൽ  നമുക്ക്  business കളിച്ചാലോ?” എല്ലാ  ചോദ്യങ്ങള്ക്കും   എനിക്ക്  ഒരേ  സ്ഥായി  ഭാവം  മാത്രം .. ഒരേ  ഉത്തരവും ..” നമ്മള്ടെ  ഒരു  standard നു  പറ്റിയ  കളി  വല്ലതും  ഉണ്ടോ  ഇതിൽ ??”

അപ്പോഴാണ്‌  ഒരു  background  music ഒക്കെയിട്ട്  അവൾ  അത്  പുറത്തെടുത്തത് .. snake and ladder എന്ന്  സായിപ്പ്  വിളിക്കുന്ന  നമ്മുടെ  സ്വന്തം  പാമ്പും  കോണീം ..!! അത്  തുറന്നപോൾ  തന്നെ  മനസ്സ്  reverse  gear ഇട്ടു  ഒരുപാട്  കാലം  പുറകോട്ടു  പോയി ..  അങ്ങനെ  ഒരുപാട്  വർഷങ്ങൾക്ക് ശേഷം  ഞങ്ങൾ  വീണ്ടും  അന്നത്തെ  അതെ  ആവേശത്തോടെ  കളി  തുടങ്ങാൻ  തീരുമാനിച്ചു. . നിമിഷങ്ങള്കുള്ളിൽ ഞങ്ങൾ  പഴയ  സ്കൂൾ  കുട്ടികൾ  ആയി ..  21 ഇൽ ഒരു വലിയ  കോണി  ഉണ്ട് .. അത്  എനിക്ക്  വേണ്ടി  ആരോ  dedicate ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്ന് തോന്നി  .. നേരെ   81 ഇൽ ..അവളിപ്പോഴും  താഴെ  എവിടെയോ  പെരുവഴിയിൽ  കിടക്കുകയ്യാണ് .. overconfidence ഉം  excitement ഉം  ഒരുമിച്ച്  കേറി mammotty style  ഇൽ  ഒരു  dialogue ഉം  കാച്ചി  “ചന്ദുവിനെ  തോല്പിക്കാൻ  ആവില്ല  മക്കളെ ..!” അങ്ങനെ  95 ഇൽ  ഇത് i.. പക്ഷെ  കഥയിലെ  villion പ്രത്യക്ഷപെട്ടത്  പെട്ടന്നായിരുന്നു .. 97 ഇൽ  ഒരു  ഭീഗരൻ snake ന്ടെ രൂപത്തിൽ.. പിടിച്ചാൽ നേരെ   8 ഇലേകാവും വീഴ്ച . ഒരുമാതിരി  8th sem ഇൽ   suppli അടിച്ച  B.tech വിദ്ധ്യാര്തിയെ  പോലെ   ക്ലൈമാക്സ്‌ ഇൽ  കൊണ്ട്  പോയി  കാലമുടക്കേണ്ടി  വരും ..! ചെറിയ  ഒരു  പേടി  പോലെ .. അവളാനെങ്ങിൽ  97 ഇൽ  പാമ്പിനു  quotation കൊടുത്ത  മട്ടിൽ കൊലചിരിയും  ചിരിച്ചു  നില്പാണ് ..  ദൈവമേ ..! 2  എങ്ങാനും വീണാൽ .. !എന്ടായാലും  രണ്ടും  കല്പിച്  dice ഇട്ടു .. കണ്ണുകൾ താനേ  അടഞ്ഞ  പോലെ .. കണ്ണ്  തുറന്നു  നോക്കിയപ്പോൾ  കൃത്യം 2..!! ഭാഗ്യം ! ഞാൻ  പ്രതീക്ഷിച്ച  സിനിമ  ഡയലോഗ്  അവൾ  പറഞ്ഞില്ല ..  (അല്ലേലും , അതൊക്കെ   humour sense ഉള്ളവര്ക്ക്  പറഞ്ഞിട്ടുള്ളതാ! ) ആചാരവെടി  മുഴക്കി  എന്നെ  95 ഇൽ  നിന്ന്  8 ഇലേക്ക്  കൊണ്ടുവരാൻ  അവൾ  തന്നെ  മുന്കൈയെടുത്തു .. പിന്നെ   ചിരിയുടെ തുലാവര്ഷം  തന്നെ  പെയ്യിച്ചു .. പരീക്ഷയുടെ  result വന്നു   full pass ആയി  എന്ന്  പറഞ്ഞാൽ  പോലും  അവളിത്രയും സന്ടോഷിക്കാൻ വഴിയില്ല ..!! ആദ്യം  ഒന്ന്  പതരിയെങ്ങിലും ഞാനും  അവളുടെ  ചിരിയിൽ ചേർന്നു.. പിന്നെ  ആകെ ബഹളം .. കൂട്ടച്ചിരി .. കളിയോട്  കളി ..!!

“അപ്പൊ  ഇതാണല്ലേ combined study??” അവളുടെ  അമ്മ  മുറിയിലേക്ക്  വന്നതെപ്പോഴാനാവോ .. “ ഇവള്ക്കോ  ഒരു  seriousness  ഇല്ല .. നിയും  കൂടി   ഇവള്ടെ  കൂടെ  കൂടിയോ ??”   അവളുടെ  അമ്മയുടെ  ചോദ്യത്തിന് ഒരു വളിച്ച ചിരി  മുഖത്ത്‌  fit ചെയ്ത്  കൊണ്ട്  ഞാൻ  പറഞ്ഞു  “അല്ല , ഇവൾ   നിർബന്ടിച്ചപ്പോ….”  അങ്ങനെ  ആത്മാര്തമിത്രത്തിനു  ഒരു  പണി  കൊടുത്തപ്പോൾ  കളി  തോറ്റ വിഷമം   കുറച്ചു കുറഞ്ഞു ..  പക്ഷെ  ഞാൻ  പ്രതീക്ഷിച്ച  പോലെ അവിടെ ഒരു സംഘട്ടനം  നടന്നില്ല .. അവളുടെ  അമ്മ  ഒരു  തണുത്ത  നോട്ടം  നോക്കിയിട്ട്  മുറിയിൽ നിന്ന്  പൊയ്ക്കളഞ്ഞു .. ഞാൻ  അവളെ  നോക്കി .. നേരത്തെ  പറയാതെ  വെച്ച  സിനിമ  ഡയലോഗ്  അവൾ  അപ്പോഴാണ്‌  പറഞ്ഞത്  , പക്ഷെ  ചെറിയ  മാറ്റം  വരുത്തി  എന്ന്  മാത്രം .. “ സ്നേഹത്തോടെ  കുറച്ച  ആട്ടിന്കാട്ടം എടുത്ത്  ഉണക്കമുന്തിരി  ആണെന്ന്  പറഞ്ഞു  നിർബന്ടിച്ചാൽ  നീ  തിന്നുമോ ??” 
“നീ വിചാരിച്ച പോലെയല്ലല്ലോ !.. അപ്പൊ  കുറച്ചു humour sense ഒക്കെയുണ്ടല്ലേ ..!”- ഞാൻ
അവളുടെ  മുഖത്ത്‌  വീണ്ടും  ചിരി ………